02:16am 13 November 2026
NEWS
​നിയമസഭാ തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം ഇന്നോ നാളെയോ; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ പകുതിയോടെ
15/03/2026  09:38 AM IST
ന്യൂസ് ബ്യൂറോ
​നിയമസഭാ തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം ഇന്നോ നാളെയോ; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ പകുതിയോടെ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ മൂന്നാം വാരത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചനകൾ.
​കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ മാസത്തിലെ വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ മൂന്നാം വാരത്തിലാകും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.
​ഫലപ്രഖ്യാപനംമേയ് ആദ്യ വാരത്തോടെ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്.
​ പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7-ന് അവസാനിക്കുന്നതിനാൽ ഏപ്രിൽ മാസത്തോടെ അവിടെ പോളിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.
​ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തന്നെ വോട്ടെടുപ്പ് നടന്നേക്കും. ബംഗാളിലും അസമിലും ഇത്തവണ വോട്ടിംഗ് ഘട്ടങ്ങൾ കുറയാൻ സാധ്യതയുണ്ട്.
​ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലും അസമിലും വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനവും റാലികളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img